അറിയിപ്പ് :പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
ജലാശയങ്ങള്‍

ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കുളങ്ങളുടെ പട്ടിക 

🏞️ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജലാശയങ്ങള്‍

💧 ജലസ്രോതസ്സുകളുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം

അടാട്ട് ഗ്രാമപഞ്ചായത്തിൽ ഏകദേശം നാൽപ്പതോളം കുളങ്ങളും, ഒരു കായലും, പതിനൊന്നോളം തോടുകളും ഉണ്ട്. അടാട്ടിലെ ജനങ്ങൾ കാർഷികവൃത്തിക്കും മത്സ്യബന്ധനത്തിനുമായി ആശ്രയിക്കുന്ന പ്രധാന കായലാണ് മുള്ളൂർ കായൽ.

പഞ്ചായത്തിലെ തോടുകൾ എല്ലാം തന്നെ ശുദ്ധജലമുള്ളവയാണ്. എന്നാൽ എട്ടോളം കുളങ്ങൾ മലിനജലമുള്ളവയാണ്. കായൽ കൂടാതെ മൂന്ന് കുളങ്ങളും നിലവിൽ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചുവരുന്നു.

നെൽപ്പാടങ്ങളുമായി ബന്ധപ്പെട്ട ഈ തോടുകളും കുളങ്ങളും പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന ജലാശയങ്ങളാണ്. അടാട്ടിലെ പാടശേഖരങ്ങളും കുളങ്ങളും ഭൂഗർഭ ജലത്തിന്റെ സ്വാഭാവിക റീച്ചാർജിംഗ് മേഖലകളായി പ്രവർത്തിക്കുന്നു.

എന്നാൽ എല്ലാ ജലാശയങ്ങളുടെയും വിസ്തൃതി മുൻകാലത്തേക്കാൾ ചുരുങ്ങിയിട്ടുണ്ടെന്ന് വ്യക്തമാകുന്നു. ജലസ്രോതസ്സുകളുടെ സംരക്ഷണവും പുനരുജ്ജീവനവും കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

🌊 പ്രധാന ജലാശയങ്ങൾ

മുള്ളൂർ കായൽ പുഴയ്ക്കൽ തോട് ആമ്പക്കാട് തോട് വില്ലുപാറ തോട് പൂഴി തോട്

അടാട്ട് ഗ്രാമപഞ്ചായത്തിലെ കുളങ്ങളുടെ പട്ടിക

  • ചൂരക്കോട്ടുക്കാവ് ക്ഷേത്രക്കുളം – വാർഡ് 7 (രാമൻചിറ)
  • കറ്റോടിക്കുളം – വാർഡ് 8 (മുതുവറ)
  • ചീരംകുളം – വാർഡ് 8 (മുതുവറ)
  • മുതുവറ ക്ഷേത്രക്കുളം – വാർഡ് 8 (മുതുവറ)
  • പാറക്കുളം – വാർഡ് 7 (രാമൻചിറ)
  • രാമൻചിറ കുളം – വാർഡ് 7 (രാമൻചിറ)
  • നടുവത്തുപാറ പാറക്കുളം – വാർഡ് 13 (പാരിക്കാട്)
  • തത്തക്കുളം – വാർഡ് 13 (പാരിക്കാട്)
  • പാരിക്കാട് കുളം – വാർഡ് 13 (പാരിക്കാട്)
  • കോട്ടകുളം – വാർഡ് 13 (പാരിക്കാട്)
  • പുറനാട്ടുകര വിഷ്ണു ക്ഷേത്രക്കുളം – വാർഡ് 13 (പാരിക്കാട്)
  • കുണ്ടുകുളം – വാർഡ് 14 (വിളക്കുകാൽ)
  • രാമകൃഷ്ണ മഠം വക കുളം – വാർഡ് 14 (വിളക്കുകാൽ)
  • നാടുമുറിക്കോൾ പടവ് കുളം – വാർഡ് 14 (വിളക്കുകാൽ)
  • കനിത കുളം – വാർഡ് 19 (അമ്പലംക്കാവ്)
  • കുറൂർമന കുളം – വാർഡ് 19 (അമ്പലംക്കാവ്)
  • വലിയ കളം – വാർഡ് 15 (സംസ്കൃതം കോളേജ്)
  • കക്കിട്ടുപാറ കുളം – വാർഡ് 15 (സംസ്കൃതം കോളേജ്)
  • വില്ലുപാറക്കുളം – വാർഡ് 15 (സംസ്കൃതം കോളേജ്)
  • ഭൈരവൻ കുളം – വാർഡ് 14 (വിളക്കുകാൽ)
  • മൂർപ്പാറ കുളം – വാർഡ് 14 (വിളക്കുകാൽ)
  • ചാലക്കൽ കുളം – വാർഡ് 20 (അടാട്ട്)
  • തുറക്കുളം – വാർഡ് 20 (അടാട്ട്)
  • ഉടലക്കാവ് ക്ഷേത്രക്കുളം – വാർഡ് 20 (അടാട്ട്)
  • പഴമ്പുഴ വക കുളം – വാർഡ് 2 (ചിറ്റിലപ്പിള്ളി കിഴക്കുമുറി)
  • കൂറൂർമന കുളം 2 – വാർഡ് 19 (അമ്പലംക്കാവ്)
  • ചെമ്മങ്ങാട്ടുമന കുളം 1 – വാർഡ് 19 (അമ്പലംക്കാവ്)
  • ചെമ്മങ്ങാട്ടുമന കുളം 2 – വാർഡ് 19 (അമ്പലംക്കാവ്)
  • കൂറൂർമന കുളം 3 – വാർഡ് 19 (അമ്പലംക്കാവ്)
  • കൂറൂർമന കുളം 4 – വാർഡ് 19 (അമ്പലംക്കാവ്)
  • കൂറൂർമന കുളം 5 – വാർഡ് 19 (അമ്പലംക്കാവ്)
  • അടാട്ട് ശിവ വിഷ്ണു ക്ഷേത്രക്കുളം – വാർഡ് 19 (അമ്പലംക്കാവ്)
  • കനാട്ടു കുളം – വാർഡ് 19 (അമ്പലംക്കാവ്)
  • പാറക്കുളം – വാർഡ് 19 (അമ്പലംക്കാവ്)
💧 ആകെ കുളങ്ങൾ : 34