അറിയിപ്പ് :പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
വികസന കാഴ്ചപ്പാട്

ഗാന്ധിയുടെ സ്വപ്നമായ ഗ്രാമ സ്വരാജ് നമ്മുടെ രാജ്യത്ത് 73,74 ഭരണഘടന ഭേദഗതികളോടെ നടപ്പിലാക്കി 30 വർഷം പിന്നിട്ട്  വലിയ ജനകീയ പങ്കാളിത്തത്തോടെ സധൈര്യം മുന്നോട്ട്  പോകുകയാണ്.

          1995ൽ രൂപീകൃതമായ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ വിഭവസ്രോതസ്സ് പരിമിതമാണെങ്കിലും ഇപ്പോൾ വലിയ സംഖ്യയിലേക്ക് എത്തിച്ചേർന്നതാണ് നമ്മുടെ വാർഷിക ബജറ്റ്.

1995 മുതൽ അധികാരത്തിൽ വന്ന അടാട്ട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭരണസമിതികൾ കേരളത്തിനും രാജ്യത്തിനും, അഭിമാനകരമായ പല മാതൃക പദ്ധതികളും സംഭാവന ചെയ്തിട്ടുണ്ട്.

  അടിസ്ഥാന സൗകര്യ വികസന മേഖല, ഉത്പാദന മേഖല, സേവനമേഖല, പട്ടികജാതി മേഖല, വനിതാ സംയോജന, പ്രത്യേക സഹായം നൽകേണ്ട മേഖല എന്നീ തലങ്ങളിൽ സംസ്ഥാന ശരാശരിയേക്കാൾ മുൻപന്തിയിലാണ് അടാട്ടിന്റെ പ്രവര്‍ത്തനം

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന വർഷമായ 2026-2027 സാമ്പത്തിക വർഷം കഴിഞ്ഞ കാലത്തെ ന്യൂനതകൾ പരിഹരിക്കുന്നതിനും, പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമാണ് ശ്രദ്ധ നൽകുന്നത്