നിർമ്മലം ശുചിത്വ കേരളം
November 2, 2026
നിർമ്മലം ശുചിത്വ കേരളം നൂറു ദിന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 31 10 2016 സെന്ററിൽ വെച്ച് നടന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ശ്രീ ജിനോ ജേക്കബ് സ്വാഗതം ആശംസിച്ചു. അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ദേവസി പി ജെ ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സംസ്ഥാന ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ശ്രീ അനിൽ അക്കര ഉദ്ഘാടന കർമം നിർവഹിച്ചു സംസാരിച്ചു.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ രാജീവ്. 9വാർഡ് മെമ്പർ ശ്രീ വിൽസൺ, 6വാർഡ് മെമ്പർ ശ്രീ ശങ്കരനാരായണൻ. 8വാർഡ് മെമ്പർ ശ്രീ ശശിധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അടാട്ട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ജോബി. ടി ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് ഉടലക്കാവ് സെന്റർ ശുചീകരിച്ചു. ഹരിത കർമ സേന പ്രവർത്തകർ. സിഡി എ സ് എ ഡി എ സ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു