ആശുപത്രികൾ-ആരോഗ്യ കേന്ദ്രങ്ങൾ
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIMS) കേരളത്തിലെ തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ മെഡിക്കൽ കോളേജും മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയുമാണ്. ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യപരിചരണം, ആധുനിക മെഡിക്കൽ വിദ്യാഭ്യാസം, സമൂഹത്തിന് പ്രയോജനകരമായ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ ഈ സ്ഥാപനം, മധ്യകേരളത്തിലെ ഏറ്റവും വിശ്വസനീയമായ മെഡിക്കൽ കോളേജ് ആശുപത്രികളിലൊന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
മാനുഷിക പരിഗണനയോടെയുള്ള രോഗി പരിചരണവും അക്കാദമിക് മികവും ധാർമ്മികമായ വൈദ്യശാസ്ത്ര പ്രവർത്തനങ്ങളും അമലയുടെ മുഖമുദ്രകളാണ്.
മാനവസേവ ഹോസ്പിറ്റല്‍

മാനവസേവ ആശുപത്രി, ലാഭേച്ഛയില്ലാത്ത അടിസ്ഥാനത്തിൽ മികച്ച ആരോഗ്യപരിചരണ സേവനങ്ങൾ നൽകുന്നതിനാണ് ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുന്നത്. നേത്രചികിത്സ (Ophthalmology)യും ദന്തചികിത്സ (Dentistry)യും പ്രത്യേകതകളായ ഈ ആശുപത്രി, ഏറ്റവും പുതിയ രോഗനിർണയ-ശസ്ത്രക്രിയ ഉപകരണങ്ങളുടെ സഹായത്തോടെ വിപുലമായ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നു.
ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിലൂടെ ഉയർന്ന നിലവാരമുള്ള ആരോഗ്യപരിചരണം എല്ലാവർക്കും പ്രാപ്യമാക്കുന്നു.
കുടുംബാരോഗ്യ കേന്ദ്രം അടാട്ട്

ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ കുടുംബാരോഗ്യ കേന്ദ്രം, 3 ഡോക്‌ടർമാരടക്കം 21 ജീവനക്കാരും 3 NHM ജീവനക്കാരും 23 ആശവര്‍ക്കര്‍മാരും, 1 HMC ലാബ് ടെക്നീഷ്യന്‍,1 പാലീയേറ്റീവ് നഴ്സ് എന്നിവര്‍, സേവനമനുഷ്ഠിക്കുന്നു. ഇവിടെ നിന്നും ഇതിന്റെ 2 സബ് സെന്‍റുകളിൽ നിന്നുമായി ഔട്ട് പേഷ്യൻ്റ് സേവനം, ജീവിതശൈലി രോഗ നിർണയം, പ്രതിരോധ കുത്തിവെപ്പുകൾ, വയോജന പരിപാലനം, കൗമാരക്ലിനിക്ക്, മാനസികാരോഗ്യക്ലിനിക്, ഗർഭകാല പരിചരണം, മലമ്പനി-ക്ഷയരോഗ നിർണയം, ലാബ് സൗകര്യം എന്നിവ ജനങ്ങൾക്ക് ലഭിച്ചുവരുന്നു. പാലിയേറ്റീവ് പരിചരണത്തിനായി ഒരു നഴ്‌സും, ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ആമ്പംക്കാവ്,ആമ്പക്കാട് എന്നിവിടങ്ങളിലായി2 സബ് സെന്‍റുകള്‍ പ്രവര്‍ത്തിക്കുന്നു
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : കുടുംബാരോഗ്യ കേന്ദ്രം അടാട്ട്, ചിറ്റിലപ്പിള്ളി P O-680551
✉ ഇമെയില്‍ : phcadat@gmail.com
ആയൂര്‍വേദ ഡിസ്പെന്‍സറി അടാട്ട്

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ പ്രാഥമികാരോഗ്യകേന്ദ്രം വാര്‍ഡി 17 ഉടലക്കാവില്‍ മഹാത്മഗാന്ധി സാംസ്കാരിക നിലയത്തിന് അടുത്തായി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ആയൂര്‍വേദ ഡിസ്പെന്‍സറി അടാട്ട്, P O-680551
✉ ഇമെയില്‍ : gadpuzhakkal@gmail.com
ആയുഷ് NHM ഹോമിയോ ഡിസ്പെന്‍സറി, അടാട്ട്

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ ഡിസ്പെന്‍സറി, ചിറ്റിലപ്പിള്ളി കിഴക്കുമുറി വാര്‍ഡ് 2 സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും 1 ഫാർമസിസ്റ്റ്, 1 അറ്റന്റര്‍ എന്നിവരാണ് സേവനമനുഷ്ടിക്കുന്നത്. കൂടാതെ പുറനാട്ടുകര പാരിക്കാട് പ്രദേശത്ത് ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നു. 📍 ലൊക്കേഷന്‍ കാണുന്നതിന്
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം അടാട്ട്, ചിറ്റിലപ്പിള്ളി P O-680551
✉ ഇമെയില്‍ : ghdadat@gmail.com