ഘടകസ്ഥാപനങ്ങള്‍
🏛️ ഘടക സ്ഥാപനങ്ങള്‍
അടാട്ട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ ഘടക സ്ഥാപനങ്ങളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യലയം
അടാട്ട് ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്നു.
പുറനാട്ടുകര പി.ഒ., 680551 - തൃശ്ശൂര്‍

കൃഷി ഭവന്‍ അടാട്ട്
അടാട്ട് ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.
പുറനാട്ടുകര പി.ഒ., 680551 - തൃശ്ശൂര്‍
🌱 ലഭിക്കുന്ന സേവനങ്ങൾ
- 🌾 കൃഷി സഹായങ്ങൾ & സബ്സിഡി
- 👨🌾 കർഷക ക്ഷേമ പദ്ധതികൾ
- 🚜 കൃഷി വികസന പദ്ധതികൾ
- 📝 കർഷക രജിസ്ട്രേഷൻ
- 💰 കർഷക പെന്‍ഷന്‍

കുടുംബാരോഗ്യ കേന്ദ്രം അടാട്ട്
ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ 3 ഡോക്ടർമാരുൾപ്പെടെ 21 ജീവനക്കാരും, 3 NHM ജീവനക്കാരും, 23 ആശാ പ്രവർത്തകരും, 1 HMC ലാബ് ടെക്നീഷ്യനും, 1 പാലിയേറ്റീവ് നഴ്സും സേവനമനുഷ്ഠിക്കുന്നു. കൂടാതെ, പാലിയേറ്റീവ് പരിചരണത്തിനായി പ്രത്യേക നഴ്സിന്റെയും ആംബുലൻസ് സേവനത്തിന്റെയും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
📍ലൊക്കേഷന്‍ കാണുക
ചിറ്റിലപ്പിള്ളി P O-680551 - തൃശ്ശൂര്‍
🌱 ലഭിക്കുന്ന സേവനങ്ങൾ
- 🩺സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- 💉പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- 🏥 മെഡിക്കൽ ക്യാമ്പ്
- 📢 ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- 🚑 പാലിയേറ്റീവ് ഹോം കെയര്‍
- 📄 വിവിധ സർട്ടിഫിക്കറ്റുകള്‍

ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറി അടാട്ട്
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ പ്രാഥമികാരോഗ്യകേന്ദ്രം വാര്‍ഡി 17 ഉടലക്കാവില്‍ മഹാത്മഗാന്ധി സാംസ്കാരിക നിലയത്തിന് അടുത്തായി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
📍ലൊക്കേഷന്‍ കാണുക
അടാട്ട് പി.ഒ., 680551 - തൃശ്ശൂര്‍
🌱 ലഭിക്കുന്ന സേവനങ്ങൾ
- 🩺 സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- 💉പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- 📢 ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- 📝 വിവിധ സർട്ടിഫിക്കറ്റുകള്‍

ആയുഷ് NHM ഹോമിയോ ഡിസ്പെന്‍സറി, അടാട്ട്
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ ഡിസ്പെന്‍സറി, ചിറ്റിലപ്പിള്ളി കിഴക്കുമുറി വാര്‍ഡ് 2 സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും 1 ഫാർമസിസ്റ്റ്, 1 അറ്റന്റര്‍ എന്നിവരാണ് സേവനമനുഷ്ടിക്കുന്നത്. 📍ലൊക്കേഷന്‍ കാണുക
കൂടാതെ, പുറനാട്ടുകര പാരിക്കാട് പ്രദേശത്ത് ഹോമിയോ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചുവരുന്നു.
📍ലൊക്കേഷന്‍ കാണുക
ചിറ്റിലപ്പിള്ളി P O,68055- തൃശ്ശൂര്‍
🌱 ലഭിക്കുന്ന സേവനങ്ങൾ
- 🩺 സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- 💉പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- 📢 ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- 📝 വിവിധ സർട്ടിഫിക്കറ്റുകള്‍

ഗവ. അടാട്ട് മൃഗാശുപത്രി
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അടാട്ട് വെറ്റിനറി ആശുപത്രി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. ആശുപത്രിയിൽ ഒരു വെറ്ററിനറി സർജൻ, 1 ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, രണ്ട് അറ്റൻഡർമാർ, ക്യാഷല്‍ സ്വീപ്പര്‍ ജോലി ചെയ്ത് വരുന്നു.
📍ലൊക്കേഷന്‍ കാണുക
കൂടാതെ ചിറ്റിലപ്പിള്ളി സബ് സെന്ററില്‍ 1 ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ജോലി ചെയ്ത് വരുന്നു.
പുറനാട്ടുകര പി.ഒ., 680551 - തൃശ്ശൂര്‍
🌱 ലഭിക്കുന്ന സേവനങ്ങൾ
- 🩺 സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- 💉വാക്സിനേഷന്‍
- 📢 ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- 📝 വിവിധ സർട്ടിഫിക്കറ്റുകള്‍
🏢 വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്
അടാട്ട് ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു
പുറനാട്ടുകര പി.ഒ., 680551 - തൃശ്ശൂര്‍
🌱 ലഭിക്കുന്ന സേവനങ്ങൾ
- 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
- ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
- 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY) നടത്തിപ്പ്
- 🏠 ഭവന അറ്റകുറ്റ പണികളുടെ നടത്തിപ്പ്
- 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
- 📝 ബി.പി.എൽ. അർഹത പരിശോധന