ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

ദേവസ്സി പി ജെ (സണ്ണി)

പ്രസിഡൻ്റ്

അജിത കൃഷ്ണന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജീവ് എസ് ഡി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിമി അജിത്ത് കുമാര്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിനോ ജെയ്ക്കബ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിമ പി എസ്

സെക്രട്ടറി അടാട്ട് ഗ്രാമപഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

അടാട്ട് ഗ്രാമപഞ്ചായത്ത് — പൊതുവിവരങ്ങൾ🏛️ ഗ്രാമപഞ്ചായത്തിന്റെ പേര്: അടാട്ട് ഗ്രാമപഞ്ചായത്ത്📐 വിസ്തൃതി: 23.22 ച.കി.മീ🔢 വാർഡുകളുടെ എണ്ണം: 20ജനസംഖ്യാ വിവരങ്ങൾ👥 ആകെ ജനസംഖ്യ: 31,973👨 പുരുഷന്മാർ: 15,372👩 സ്ത്രീകൾ: 16,601📜 പട്ടികജാതി (SC): 3,979🏹 പട്ടികവർഗം (ST): 0ഭരണവർഗ്ഗവും അതിരുകളും🏢 ബ്ലോക്ക് പഞ്ചായത്ത്: പുഴക്കൽ🏡 വില്ലേജുകൾ: പുറനാട്ടുകര, ചിറ്റിലപ്പിള്ളി, പുഴക്കൽ, അടാട്ട്🗺️ താലൂക്ക്: തൃശ്ശൂർ🗳️ നിയമസഭാ മണ്ഡലം: വടക്കാഞ്ചേരി🌍 ലോകസഭാ മണ്ഡലം: ആലത്തൂർ 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

🌾 അടാട്ട് ഗ്രാമപഞ്ചായത്ത്: ഒരു നോട്ടത്തിൽ 📍 സ്ഥാനവും വിസ്തൃതിയും തൃശ്ശൂർ താലൂക്കിൽ പുഴയ്ക്കൽ ബ്ലോക്കിന്റെ പരിധിയിൽ വരുന്ന അടാട്ട് ഗ്രാമപഞ്ചായത്ത്, പുറനാട്ടുകര ആസ്ഥാനമായി 4 വില്ലേജുകളിലായി 23.02 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ പച്ചപ്പണിഞ്ഞു കിടക്കുന്നു. 🗺️ ഭൂമിശാസ്ത്രപരമായ അതിരുകൾ 🗺️കിഴക്ക് - അയ്യന്തോൾ, കോലഴി പഞ്ചായത്തുകൾ 🗺️പടിഞ്ഞാറ് - തോളൂർ, വെങ്കിടങ്ങ് പഞ്ചായത്തുകൾ 🗺️ തെക്ക് - അയ്യന്തോൾ, അരിമ്പൂർ പഞ്ചായത്തുകൾ 🗺️വടക്ക് - കൈപറമ്പ് പഞ്ചായത്ത് ⛰️ പ്രകൃതിഭംഗിയും വിനോദസഞ്ചാരവും തൃശ്ശൂർ നഗരത്തിൽ നിന്നും വെറും 6 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പ്രകൃതിഭംഗിയാൽ അനുഗൃഹീതമാണ്. സഞ്ചാരികളുടെ പറുദീസയും ചരിത്രപ്രാധാന്യവുമുള്ള **വിലങ്ങൻകുന്ന്**, അടാട്ട് കുന്ന്, ചെട്ടിക്കുന്ന് തുടങ്ങിയ മലനിരകൾ ഈ നാടിന്റെ മനോഹാരിത കൂട്ടുന്നു. 🌊 ഭൂപ്രകൃതിയും കായൽ സമൃദ്ധിയും നാലുമുറി, കർത്താണി...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 5, 2026

കേരളോത്സവം 2026 സംഘാടക സമിതി യോഗം

🏆അടാട്ട് ഗ്രാമപഞ്ചായത്ത്കേരളോത്സവം 2026സംഘാടക സമിതി യോഗം📅 തീയതി ഒക്ടോബർ 9 വെള്ളിയാഴ്ച🕟 സമയം വൈകിട്ട് 4.30 മണിക്ക്🏛️ വേദി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾക്ലബ് ഭാരവാഹികൾ, മത്സരാർത്ഥികൾ എല്ലാവർക്കും സ്വാഗതം