പൈതൃക കേന്ദ്രങ്ങൾ
പൈതൃകമൂല്യം കൊണ്ടും ചരിത്രപരമായ സ്മാരകങ്ങൾ എന്ന നിലയിലും സവിശേഷപ്രാധാന്യമർഹിക്കുന്ന നിരവധി ആരാധനാലയങ്ങൾ അടാട്ട് ഗ്രാമപഞ്ചായത് പ്രദേശത്തുണ്ട്. ചെറുതും വലുതുമായ ക്ഷേത്രങ്ങളും ക്രിസ്ത്യൻ ആരാധനാലയങ്ങളും മുസ്ലിം പള്ളിയും ഇതിൽ ഉൾപ്പെടുന്നു . പുരാതനക്ഷേത്രങ്ങളായ മുതുവറമഹാദേവ ക്ഷേത്രം , ശ്രീ രാമഞ്ചിറ ക്ഷേത്രം ചൂരക്കോട്ടുകാവ് ശ്രീ ദുർഗ്ഗ ക്ഷേത്രം, പുറനാട്ടുകര മഹാവിഷ്ണു ക്ഷേത്രം,പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രം, പഴമ്പുഴ വിഷ്ണു ക്ഷേത്രം,ചിറ്റിലപ്പിള്ളി വേദവ്യാസ പീഠം ക്ഷേത്രം, അടാട്ട് ശിവ വിഷ്ണു ക്ഷേത്രം, ഉടലക്കാവ്ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നിവയും ഉടലക്കാവ് തത്തമ്പിള്ളി ക്ഷേത്രം, അമ്പലംകാവ് ദുർഗ്ഗാദേവി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു പുരാതന ക്രിസ്ത്യൻ ആരാധനാലയമായ ആമ്പക്കാട് സെന്റ് മേരീസ് പള്ളി, പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻ പള്ളി, ചിറ്റിലപ്പിള്ളി സെന്റ്. റീത്താസ് പള്ളി എന്നിവയും അമല മുസ്ലീം പള്ളിയും അടാട്ടെ മതസാഹോദര്യത്തിന്റെ പ്രതീകങ്ങളാണ് പണ്ട് കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിലേക്കുള്ള തിരഞ്ഞെടുപ്പകേന്ദ്രവും നിരീക്ഷണകേന്ദ്രവുമായിരുന്ന വിലങ്ങൻകുന്ന് പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്