ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
മാലിന്യമുക്ത അടാട്ട് - ശുചിത്വമുള്ള നാട്, ആരോഗ്യകരമായ ജീവിതം

June 27, 2026

സമ്പൂർണ ശുചിത്വം - ക്ലീൻ അടാട്ട് 

🌿 അടാട്ട് ഗ്രാമപഞ്ചായത്ത്

"സമ്പൂർണ ശുചിത്വം – ക്ലീൻ അടാട്ട്" പദ്ധതിക്ക് തുടക്കമാകുന്നു

അടാട്ട് ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിച്ച് ജൈവവളമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കമ്പോസ്റ്റ് പിറ്റുകളും സോക്ക് പിറ്റുകളും നിർമ്മിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.

♻️ പദ്ധതിയുടെ പ്രധാന സവിശേഷതകൾ

🏡

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കമ്പോസ്റ്റ് പിറ്റുകളും സോക്ക് പിറ്റുകളും നിർമ്മിക്കും.

🌱

ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും.

🛠️

തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സോക്ക് പിറ്റുകൾ പൂർണ്ണമായും സൗജന്യമായി നിർമ്മിച്ച് നൽകും.

💚

ശുചിത്വവും ആരോഗ്യകരവുമായ ഗ്രാമാന്തരീക്ഷം സൃഷ്ടിക്കുന്ന ജനകീയ സംരംഭം.

📢 പ്രധാന അറിയിപ്പ്

പദ്ധതിയുടെ അന്തിമ രൂപരേഖ ജൂൺ 30-ന് ചേരുന്ന അടാട്ട് ഗ്രാമപഞ്ചായത്ത് യോഗത്തിൽ അവതരിപ്പിക്കുന്നതാണ്.

മാലിന്യമുക്ത അടാട്ട്